കാട്ടാക്കട: കാട്ടാക്കടയിൽ ക്രിക്കറ്റ്‌ പ്രീമിയർ ലീഗ് മാമാങ്കത്തിന് തുടക്കമായി. നവംബർ 6ന് കാട്ടാക്കട മേഖലയിലെ താരങ്ങൾക്കായി നടന്ന ലേലത്തിൽ നിന്നാണ് കളിക്കാരെ തെരഞ്ഞെടുത്തത്. ഐ.പി.എൽ മാതൃകയിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. കാട്ടാക്കട ക്രിസ്ത്യൻ കോളേജ് മൈതാനത്തിൽ ഐ.ബി. സതീഷ് എം.എൽ.എ ഉദ്‌ഘാടനം നിർവഹിച്ചു. ശനിയും ഞായറും ആയി കെ.പി.എൽ.എൽ (കാട്ടാക്കട പ്രീമിയർ ലീഗ്) സീസൺ ഒന്നു നടക്കുന്നത്. 105 കളിക്കാരെ ആണ് ഉൾപ്പെടുത്. ഓരോ കളിക്കാർക്കും അടിസ്ഥാന വിലയായി 500 ആണ് നിശ്ചയിച്ചിരിക്കുന്നത്. ടീം ഉടമകൾ അവർക്ക് ഇഷ്ടമുള്ളവരെ ലേലത്തിലൂടെ സ്വന്തമാക്കി ആണ് കളത്തിൽ ഇറക്കിയത്. കാട്ടാക്കട താലൂക്കിൽ ഉൾപ്പെട്ട കളിക്കാരെയാണ് ആദ്യ സീസണിൽ മത്സരത്തിൽ പങ്കെടുപ്പിക്കുന്നത്. എഴു ടീമുകളാണ് മത്സരത്തിനുള്ളത്. കോ ഓർഡിനേറ്റർ പ്രകാശ്, സെക്രട്ടറി ഉമേഷ്, പ്രസിഡന്റ് അനീഷ്, ട്രഷറർ ശ്രീജേഷ്, വൈസ് പ്രസിഡന്റ് അനീഷ് ഖാൻ, ജോയിന്റ് സെക്രട്ടറി ശ്യാം ദിലീപ് , അഭിലാഷ്, അഖിൽ, സജികുമാർ, ശിവൻ, എന്നിവരുൾപ്പെട്ട കമ്മിറ്റിയുടേതാണ് നിയന്ത്രണം. ഷെമി രവീന്ദ്രൻ, അനീഷ്, കണ്ണൻ, വിപിൻ, സാനു, രാഹുൽ ഗോപി എന്നിവരാണ് കളി നിയന്ത്രിക്കുന്നത്. നല്ലൊരു തുക തന്നെ ചിലവാകുന്ന മത്സരത്തിന് സ്പോൻസർ ഷിപ്പിലൂടെയും മറ്റുമാണ് കണ്ടെത്തുന്നത്. ഒരു ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സമാപന ചടങ്ങുകളിൽ എം.എൽ.എമാർ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, കായിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും.