കഴക്കൂട്ടം: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സിലായിരുന്ന റിട്ട: കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ മരിച്ചു. കുളത്തൂർ അരശുമൂട് പൂവത്ത് വിളാകം വീട്ടിൽ പരമേശ്വരൻ ആശാരിയുടെ മകൻ ശ്രീകുമാർ(62) ആണ് മരിച്ചത്. നാലുദിവസം മുമ്പ് തുമ്പ സ്റ്റേഷൻകടവ് ശാന്തിനഗർ വച്ചായിരുന്നു അപകടം. ബന്ധുവിന്റെ മരണത്തിന് പോയിട്ട് തിരികെ വരുമ്പോഴാണ് ഇൻഫോസിസിലെ ജീവനക്കാരി ഓടിച്ചിരുന്ന സ്കൂട്ടർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ വൈകിട്ടോടെയായിരുന്നു അന്ത്യം. മൃതദേഹം മെഡിക്കൽകോളേജ് മോർച്ചറിയിൽ. മുഹർശംഖ് വിദ്വാനായ ശ്രീകുമാർ കഴക്കൂട്ടത്തെ ആദിശങ്കര മ്യൂസിക് അക്കാഡമിയിലെ അദ്ധ്യാപകൻ കൂടിയാണ്. കെ.എസ്.ആർ.ടി.സി കണിയാപുരം ഡിപ്പോയിൽ നിന്നും ഇൻസ്പെക്ടറായി വിരമിച്ച ശ്രീകുമാറും കുടുംബവും വർഷങ്ങളായി അണ്ടൂർക്കോണം കെ.എസ്.ഇ.ബി സബ്സ്റ്റേഷനടുത്ത് വാടകയ്കാണ് താമസം. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് അണ്ടൂർകോണത്തെ വീട്ടിൽ കൊണ്ടുവരും. ഭാര്യ: ജയന്തി, മക്കൾ: ഉണ്ണികൃഷ്ണൻ, അശ്വതി.