തിരുവനന്തപുരം:കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനുമായി വാഗ്വാദത്തിൽ ഏർപ്പെട്ട എസ്.പി യതീഷ് ചന്ദ്രയെ നിലയ്‌ക്കലിലെ സുരക്ഷാ ചുമതലയിൽ നിന്ന് മാറ്റി. തൃശൂർ കമ്മിഷണർ പദവിയിലേക്ക് മടങ്ങിപ്പോകാനാണ് സർക്കാർ നിർദ്ദേശം. ചൊവ്വാഴ്ച തുടങ്ങുന്ന നിയമസഭാസമ്മേളനത്തിൽ കൂടുതൽ ആക്ഷേപങ്ങൾ ഉയരുന്നത് ഒഴിവാക്കാനാണ് നിലയ്‌ക്കലിലെ കാലാവധി തീരും മുൻപ് അദ്ദേഹത്തെ മാറ്റുന്നത്. ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങും. യതീഷ് ചന്ദ്രയ്‌ക്ക് പകരം തൃശൂർ റൂറൽ എസ്. പി എം. കെ പുഷ്‌കരൻ നിലയ്ക്കലിലെ സുരക്ഷാ ചുമതലയിൽ എത്തും.