marthadam-lorry-fire-

കുഴിത്തുറ: മാർത്താണ്ഡത്തിന് സമീപം വൈദ്യുതലൈനിൽ നിന്ന് ഷോക്കേറ്റ് ലോറിക്ക് തീപിടിച്ചു. ഇന്നലെ രാവിലെ 8 ഓടെയായിരുന്നു സംഭവം. എറണാകുളത്തെ അപ്പോളോ ടയർ കമ്പനിക്കുവേണ്ടി തൂത്തുക്കുടി ഹാർബറിൽ നിന്നു നിലക്കരിയുമായി വന്ന ലോറിയാണ് തീപിടിച്ചത്. മാർത്താണ്ഡത്തിന് സമീപം പമ്മത്ത് എത്തിയപ്പോൾ ഡ്രൈവർ റോഡരികിൽ നിറുത്തിയശേഷം അടുത്തുള്ള കടയിൽ കയറി. ഈ സമയം ലോറിക്ക് മുകളിലൂടെയുള്ള ഇലക്ട്രിക് ലൈൻ ഷോർട്ടായി ലോറിക്ക് തീ പിടിക്കുകയായിരുന്നു. കുഴിത്തുറ ഫയർഫോഴ്സിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തി തീ നിയന്ത്രണവിധേയമാക്കി. തിക്കുറിശ്ശി സ്വദേശിയായ രാജേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി.