വെള്ളറട: കുന്നത്തുകാൽ ഗവ. യു.പി.എസിൽ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൂർവ അദ്ധ്യാപക വിദ്യാർത്ഥി സംഗമം ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ്. അരുൺ അദ്ധ്യക്ഷത വഹിച്ചു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ഡോ. ബിജു ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത, ബ്ളോക്ക് വികസനകാര്യ ചെയർപേഴ്സൺ ഷീബറാണി കെ.എസ്, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. അശോക് കുമാർ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിജുകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിർമ്മല, വാർഡ് മെമ്പർ ആർ. സുജീർ, തുടങ്ങിയവർ സംസാരിച്ചു. ഹെഡ് മിസ്ട്രസ് ഏയ്ഞ്ചൽറോസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സന്തോഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.