muneer
mk muneer

തിരുവനന്തപുരം : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കോഫെപോസ പ്രകാരം അറസ്റ്റിലായ പ്രതിയെ രക്ഷിക്കൻ എം.എൽ.എമാരായ കാരാട്ട് റസാക്കും പി.ടി.എ. റഹീമും നടത്തുന്ന ഇടപെടലിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് മുസ്ളിംലീഗ് നിയമസഭാകക്ഷി നേതാവ് എം.കെ. മുനീർ എം.എൽ.എ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രതികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എമാർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത് ദുരൂഹമാണ്. സ്പീക്കറും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. ഹവാല ഇടപാടിലും എം.എൽ.എമാരുടെ പേര് പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ കെ.ടി. ജലീൽ സമൂഹത്തിന് മുന്നിൽ മന്ത്രിയല്ല. സ്ത്രീയുടെ പീഡനപരാതിയുടെ അടിസ്ഥാനത്തിൽ പാർട്ടി അന്വേഷണം നടത്തുമ്പോൾ ആരോപണ വിധേയനായ എം.എൽ.എ ജാഥ നയിക്കുന്നത് അപഹാസ്യമാണ്. ഇക്കാര്യങ്ങളെല്ലാം നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.