പൂവാർ: തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റി പുല്ലുവിള ഫെറോനയുടെ ആഭിമുഖ്യത്തിൽ ലോകമത്സ്യതൊഴിലാളി ദിനം ആചരിച്ചു. പുല്ലുവിള സെന്റ് ജേക്കബ് കമ്യൂണിറ്റി ഹാളിൽ വച്ച് എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫെറോന വികാരി ഫാ. ജോർജ് ഗോമസ് അദ്ധ്യക്ഷത വഹിച്ചു. ടി.എസ്.എസ് എസ്. ഫെറോന അസിസ്റ്റന്റ് കോ ഓർഡിനേറ്റർ ഫാ. ജോണി ജാക്സൺ അനുഗ്രഹ പ്രഭാഷണം നടത്തി. ആശംസകൾ അർപ്പിച്ചു കൊണ്ട് കാഞ്ഞിരംകുളം പൊലീസ് സബ് ഇൻസ്പെക്ടർ പ്രതാപ് ചന്ദ്രൻ, കരുംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ, രൂപത സ്ത്രീ- ശിശു വിഭാഗം കോഓർഡിനേറ്റർ സിസ്റ്റർ ഷിജി, ടി.എം.എഫ് രൂപതാ പ്രസിഡന്റ് ജോൺ ബോസ്കോ, മത്സ്യ വിപണന സ്ത്രീ ഫോറം ഫെറോന സെക്രട്ടറി സെൽവി മിഖേൽ, ടി.എം.എഫ് യൂണിറ്റ് പ്രസിഡന്റ് ലോറൻസ്, ടി.എം.എഫ് ഫെറോന സെക്രട്ടറി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.
തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി 'മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങളും സർക്കാർ ഇടപെടലുകളും, ക്ഷേമപദ്ധതികളും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വിഴിഞ്ഞം ഫിഷറീസ് സീനിയർ കോഓർപ്പറേറ്റിവ് ഇൻസ്പെക്ടർ അജഞ.ആർ.എസ് വിഷയാവതരണം നടത്തി.