child-death-photo

കുഴിത്തുറ: ആറാം ക്ലാസ് വിദ്യാർത്ഥിനി ഷോക്കേറ്റ് മരിച്ചു. മേൽപുറത്തിനടുത്ത് ചെമ്മങ്ങാല സ്വദേശി സജികുമാർ -വസന്തി ദമ്പതികളുടെ മകൾ ജിനി മോളാണ്(11) ടിവി കേബിളിൽനിന്ന് ഷോക്കേറ്റ് മരിച്ചത്. സജികുമാർ ഗൾഫിലാണ്. വസന്തി രാവിലെ ജിനിയെയും ഇളയമകനെയും വീട്ടിൽ നിർത്തിയിട്ട് പുറത്തുപോയിരുന്നു. രണ്ടുമണിയോടെ ഇളയമകൻ പുറത്തേക്കോടി അയൽക്കാരോട് ചേച്ചി വീണു കിടക്കുകയാണ്, വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ലെന്ന് പറഞ്ഞതിനെ തുടർന്ന് എത്തിയ അയൽക്കാരാണ് ടി.വി കേബിൾ കടിച്ചുപിടിച്ച നിലയിൽ കുട്ടി നിലത്തു കിടക്കുന്നത് കണ്ടത്.ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടി.വി കാണാൻ കേബിൾ വയർ ശരിയാക്കാനായി കടിച്ചതാണ് ഷോക്കേൽക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.