kani

തിരുവനന്തപുരം : പ്രണയത്തിന് പുത്തൻ ദ്യശ്യഭാഷ ചമച്ച് തലസ്ഥാനത്തെ ചെറുപ്പക്കാരൻ ഒരുക്കിയ ഷോർട്ട്ഫിലിം 'കനി' യൂട്യൂബിൽ ശ്രദ്ധേയമാകുന്നു. രണ്ടാഴ്ച കൊണ്ട് അതി വേഗത്തിൽ 12കെ കാഴ്ച്ചകാരെ നേടിയാണ് ഷോർട്ട് ഫിലിം മുന്നേറുന്നത്. മൂന്നു പേർ മാത്രം കഥാപാത്രങ്ങളായി എത്തുന്ന ഷോർട്ട്ഫിലിം പ്രണയത്തിന്റെ സൗന്ദര്യവും വേദനയും വിരഹവും പങ്കു വയ്ക്കുന്നു.

ചലച്ചിത്രമേളയിൽ സിഗ്നച്ചേർ ഫിലിം ഉൾപ്പെടെ ചെയ്തിട്ടുള്ള ശ്രീകാര്യം എൻജിനിയറിംഗ് കോളജിന് സമീപം ശ്രീകൃഷ്ണനഗറിൽസൂരജ് ശിവയാണ് പുതിയ ഷോർട്ട് ഫിലിമിലൂടെ പ്രേക്ഷകർക്ക് പുതുഅനുഭവം പകർന്നു നൽകുന്നത്. ആറു മാസത്തോളം എടുത്ത് പോത്തൻകോട് വെള്ളാണിക്കൽപാറ, പേപ്പാറഡാം, പെരുമാതുറ എന്നിവിടങ്ങളിലാണ് ഇത് ചിത്രീകരിച്ചത്. മിഥുൻ. എസ്. കുമാർ, അനീഷാ പീനാ , ബാലതാരം അമ്മു എന്നിവരാണ് കഥാപാത്രമായി എത്തുന്നത്. സംവിധാനത്തിന് ഒപ്പം തിരക്കഥ, സംഭാഷണം , ക്യാമറ എന്നിവയും സൂരജ് ശിവയാണ് കൈകാര്യം ചെയ്തിട്ടുള്ളത്. സംഗീതം വിപിൻഭാസ്‌കർ, ഗാനരചന ഗനിഗണേഷ്, ശബ്ദമിശ്രണം വിജയ് സൂര്യ തുടങ്ങിയവരാണ് അണിയറയിൽ പ്രവർത്തിച്ചത്.