പ​ര​വൂർ: വേ​ണാ​ട് എ​ക്‌​സ്​പ്ര​സിൽ യാ​ത്ര ചെ​യ്യുകയായിരുന്ന ക​ന്യാ​കു​മാ​രി ജി​ല്ല​യിലെ കൽ​ക്കു​ളം പ​ള്ളി​യാ​ട് സ്വ​ദേ​ശി ഡേ​വി​ഡ്‌​സൺ (53) കുഴഞ്ഞ് വീണ് മരിച്ചു. ശനിയാഴ്ച രാത്രി 11.30 ഓടെ ട്രെയിൻ പ​ര​വൂർ സ്റ്റേ​ഷ​നിൽ എത്തിയപ്പോൾ ദേ​ഹാ​സ്വാ​സ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ സ​ഹ​യാ​ത്രി​കർ നെ​ടു​ങ്ങോ​ലം ഗ​വ. ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെങ്കിലും വ​ഴിമദ്ധ്യേ മ​രി​ച്ചു. പാ​ലാ​യിൽ നിന്നാണ് സ്വദേശത്തേക്ക് പോ​കാൻ ട്രെയിനിൽ കയറിയത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്കൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യിൽ പോ​സ്​റ്റു​മോർ​ട്ട​ത്തി​ന് ​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്കൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.