1

പൂവാർ :എരിക്കൽവിള വീട്ടിൽ ഏയ്ഞ്ചൽ മേരിയുടെ മകൾ ബിയാട്രിസ് (46) വാഹനാപകടത്തിൽ പരിക്കേറ്റ് മരിച്ചു .ശനിയാഴ്ച വൈകിട്ട് അരുമാനൂരിലെ കൊച്ചു പള്ളിയിൽ പോയതിനുശേഷം എരിക്കൽവിള ജംഗ്ഷനിൽ റോഡ് മുറിച്ചുകടക്കവേ അതിവേഗത്തിലെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഉടൻ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. ഭർത്താവ് തങ്കരാജ് (കുവൈറ്റ്).മക്കൾ: ജോൺ രാജ്, മെർളിൻ, സ്റ്റെർളിൻ.