നേമം: പള്ളിച്ചലിന് സമീപമുണ്ടായ അപകടത്തിൽ മത്സ്യതൊഴിലാളി മരിച്ചു. പ്രാവച്ചമ്പലം അമ്പലത്തുംവിളയിൽ വാടകയ്ക്ക് താമസിക്കുന്ന സുധീർ (38) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 3.30ന്ന് പുന്നമൂടിനും പള്ളിച്ചലിനുമിടയിലാണ് അപകടമുണ്ടായത്. മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും രാത്രി മരണം സംഭവിച്ചു. റോഡ് മുറിച്ചു കടന്ന കാൽനടയാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇരുചക്രവാഹനത്തിന്റെ നിയന്ത്രണം തെറ്റിയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പുന്നമൂട് മേഖലയിൽ മത്സ്യം വിറ്റ ശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു സുധീർ. വള്ളക്കടവ് സ്വദേശിയാണ് ഭാര്യ ഷീന, മക്കൾ ഇർഫാൻ, അൽ അമീൻ