m-c-mary-kom
M C MARY KOM

ന്യൂഡൽഹി : കഴിഞ്ഞദിവസം അവസാനിച്ച ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിലെ ബെസ്റ്റ് ബോക്സറായി ഇന്ത്യയുടെ എം.സി. മേരികോമിനെ തിരഞ്ഞെടുത്തു. 48 കി.ഗ്രാം വിഭാഗത്തിൽ സ്വർണം നേടിയ മേരികോം ഏറ്റവും കൂടുതൽ തവണ ലോക സ്വർണം നേടുന്ന വനിതാ താരമായി (6) റെക്കാഡ് സൃഷ്ടിച്ചിരുന്നു. 35-ാം വയസിലും മേരിയുടെ കായികക്ഷമതയും ചലന വേഗവും പരിഗണിച്ചാണ് ഇന്റർ നാഷണൽ ബോക്സിംഗ് അസോസിയേഷൻ ബെസ്റ്റ് ബോക്സറായി തിരഞ്ഞെടുത്തത്.