isl-football

റാഞ്ചി : ഐ.എസ്.എൽ ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തെറിഞ്ഞ് ജംഷഡ്പൂർ എഫ്.സി പോയിന്റ് പട്ടികയിൽ മൂന്നാംസ്ഥാനത്തേക്ക് ഉയർന്നു.

ആദ്യ പകുതിയിൽ ജംഷഡ്പൂർ എഫ്.സി രണ്ട് ഗോളുകൾക്ക് മുന്നിട്ടുനിൽക്കുകയായിരുന്നു. 14-ാം മിനിട്ടിൽ പാബ്ളോ മോർഗാഡോയാണ് ജംഷഡ്പൂരിന്റെ ആദ്യഗോൾ നേടിയത്. 29-ാം മിനിട്ടിൽ കാർലോസ് കാൽവോ പെനാൽറ്റിയിലൂടെ ലീഡ് 2- 0 ആയി ഉയർത്തി. 68-ാം മിനിട്ടിൽ റാഫേൽ അഗസ്റ്റോ ചെന്നൈയിന് വേണ്ടി സ്കോർ ചെയ്തു.

71-ാം മിനിട്ടിൽ മാരിയോ ആർക്വേസാണ് ജംഷഡ്പൂരിന്റെ മൂന്നാം ഗോൾ നേടിയത്.

ഇൗ വിജയത്തോടെ ജാംഷഡ്പൂരിന് ഒൻപത് കളികളിൽനിന്ന് 14 പോയിന്റായി.

ഇന്നത്തെ മത്സരം

ബംഗ്ളൂരു Vs ഡൽഹി