തിരുവനന്തപുരം : റോഡ് മുറിച്ചു കടക്കവേ സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ മുട്ടട സുദർശനാലയം വീട്ടിൽ വി. സദാശിവൻ (72) മരിച്ചു. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിനു സമീപം ട്രിഡയുടെ വാണിജ്യ സമുച്ചയത്തിൽ കട നടത്തുകയായിരുന്നു അദ്ദേഹം. ബുധനാഴ്ച വൈകിട്ട് പാളയം പള്ളിക്കു സമീപം വച്ചായിരുന്നു അപകടം. ഹോട്ടലിൽ ചായ കുടിക്കാൻ പോകുകയായിരുന്നു. ഭാര്യ : ശ്യാമള, മക്കൾ : എസ്.എസ്. സുധീർ, സുജ, സുധീഷ്. മരുമക്കൾ: സൗമ്യ, രവീന്ദ്രൻ, രാഖി. സഞ്ചയനം : 28 ന് രാവിലെ 8.30 ന്.