തിരുവനന്തപുരം: ജില്ലാ മോട്ടോർ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ ജോയിന്റ് സെക്രട്ടറി ഇ. നൗഷാദിനെ വാഹനം തടഞ്ഞുനിറുത്തി മർദ്ദിക്കുകയും വടിവാൾ കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രതികളെ സംരക്ഷിക്കുന്ന ചിറയിൻകീഴ് പൊലീസ് അധികൃതരുടെ നടപടി പ്രതിഷേധാർഹമാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവത്തിൽ ഇടപെടണമെന്നും കേരള സ്റ്റേറ്റ് പ്രൈവറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പട്ടം ശശിധരൻ ആവശ്യപ്പെട്ടു.