പാറശാല: സാമൂഹ്യ വിരുദ്ധർ കാത്തിരിപ്പുകേന്ദ്രം തകർത്തതായി പരാതി. പൊഴിയൂർ പോസ്റ്റാഫീസ് ജംഗ്‌ഷനിൽ നിലവിലുണ്ടായിരുന്ന കാത്തിരിപ്പുകേന്ദ്രമാണ് കഴിഞ്ഞ രാത്രിയിൽ തകർത്തത്. രാത്രിയിൽ ഒരു സംഘം സാമൂഹ്യ വിരുദ്ധർ കാത്തിരിപ്പുകേന്ദ്രത്തിന്റെ ഒരു തൂൺ അറുത്തുമാറ്റിയതോടെ ഇത് നിലംപതിക്കുകയായിരുന്നു .ഇതോടെ യാത്രക്കാർ മഴയും വെയിലുമേത്ത് ബസ് കാത്തുനിൽക്കേണ്ട സ്ഥിതിയിലാണ്. യാത്രക്കാരുടെ ദുരിതം കണക്കിലെടുത്ത് കാത്തിരിപ്പുകേന്ദ്രം പുനർനിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാത്തിരിപ്പുകേന്ദ്രം തകർത്തതിനെതിരെ പൊഴിയൂർ പൊലീസ് കെസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.