കണ്ണൂർ: മൂന്ന് ദിവസങ്ങളിലായി കണ്ണൂരിൽ നടന്ന കേരള സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ മലപ്പുറം ജില്ല വിജയകിരീടം ചൂടി. ഇന്നലെ മേള സമാപിച്ചപ്പോൾ പ്രവൃത്തി പരിചയമേളയിൽ 32163 പോയിന്റാണ് മലപ്പുറം നേടിയത്. കോഴിക്കോട് 32085, കണ്ണൂർ 31978 പോയിന്റുമായി പിന്നാലെയെത്തി. ഐ.ടി മേളയിൽ മലപ്പുറം 136, കോഴിക്കോട് 117, വയനാട്102, കോട്ടയം 98, എറണാകുളം 97 പോയിന്റുകൾ നേടി.
കഴിഞ്ഞ ദിവസം നടന്ന ശാസ്‌ത്രോത്സവത്തിൽ മലപ്പുറം124, തൃശൂർ 118, കണ്ണൂർ 117, കോഴിക്കോട് 111, കൊല്ലം111 എന്നിങ്ങനെ പോയിന്റുകൾ നേടി. ഗണിതമേളയിൽ കോഴിക്കോട് 226, കണ്ണൂർ 211, എറണാകുളം 258, മലപ്പുറം 257 എന്നിങ്ങനെയാണ് പോയിന്റുകൾ. സാമൂഹ്യ ശാസ്‌മ്രേളയിൽ മലപ്പുറം 144, തൃശൂർ 138, കോഴിക്കോട് 129, എറണാകുളം129 എന്നിങ്ങനെയും പോയിന്റുകൾ നേടി. പതിവ് മേളകളെ അപേക്ഷിച്ച് ഉദ്ഘാടന സമാപന ചടങ്ങുകൾ ഇല്ലാതെയാണ് മേളയ്ക്ക് കൊടിയിറങ്ങിയത്.