sabarimala-protest
ശബരിമലയിൽ ഇന്ന് അനുഭവപ്പെട്ട തിരക്ക്

ശബരിമല: യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അർദ്ധരാത്രി അവസാനിക്കും. എന്നാൽ സന്നിധാനത്ത് നാമജപക്കാർ തമ്പടിച്ചിട്ടുള്ളതിനാൽ നിരോധനാജ്ഞ നീട്ടാനായിരിക്കും പൊലീസ് വീണ്ടും ആവശ്യപ്പെടുക. നിരോധനാജ്ഞ ഒരാഴ്ചത്തേക്ക് കൂടി ദീർഘിപ്പിക്കണമെന്ന് പൊലീസ് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായാണ് വിവരം. 11 ദിവസമായി നിരോധനാജ്ഞ തുടരുകയാണ്.

കഴിഞ്ഞ ദിവസം ഒരുസംഘം തീർത്ഥാടകർ അതീവസുരക്ഷാ മേഖലയിൽ നാമജപം നടത്തുകയും നിലയ്ക്കലിൽ നിരോധാനാജ്ഞ ലംഘിക്കാനെത്തിയ ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയസംഭവവുമാണ് നിരോധനാജ്ഞ ദീർഘിപ്പിക്കാൻ പൊലീസിനെ പ്രേരിപ്പിക്കുന്നത്. എക്‌സിക്യുട്ടീവ് മജിസ്‌ട്രേട്ടിന്റെയും പൊലീസിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിരോധനാജ്ഞ തുടരുന്ന കാര്യത്തിൽ വൈകിട്ടോടെ തീരുമാനമുണ്ടാകും.