മുടപുരം :ഊരൂപൊയ്ക മങ്ങാട്ട് സത്യശീലന്റെ വീട്ടിൽ നിന്ന് നാല്പതോളം റബ്ബർ ഷീറ്റുകൾ മോഷണം പോയി.വീടിനോടു ചേർന്നുള്ള വരാന്തയിൽ സൂക്ഷിച്ചിരുന്ന ഷീറ്റുകളാണ് മോഷ്ടിച്ചത്.
അഴൂർ പഞ്ചായത്തിലെ മുട്ടപ്പലം വിളയിൽ വീട്ടിൽ അനിൽകുമാറിന്റെ ഇരുചക്ര വാഹനത്തിൽ നിന്ന് കഴിഞ്ഞ ദിവസം പെട്രോൾ ഊറ്റിക്കൊണ്ടുപോയി.വീടിന്റെ വരാന്തയിൽ വച്ചിരുന്ന ഇരുചക്ര വാഹനത്തിന്റെ സീറ്റ് ഇളക്കിയാണ് പെട്രോൾ ഊറ്റിയത്.മൂന്നു മാസം മുൻപും മുട്ടപ്പലം പ്രദേശത്ത് വാഹനങ്ങളിൽ നിന്ന് പെട്രോൾ മോഷണം പോയിരുന്നു.അന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമുണ്ടായില്ല.മോഷ്ടാക്കൾ പിടികൂടാൻ പൊലീസ് രാത്രികാല പട്രോളിംഗ് ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.