accuist-vibin

കുഴിത്തുറ: ആറ്റിൽ യുവതിയുടെ മൃതദേഹംകണ്ട സംഭവത്തിൽ കൊലയാളിയായ കാമുകൻ അറസ്റ്റിൽ. കഴിഞ്ഞ 21ന് വെളുപ്പിനാണ് കുഴിത്തുറ താമ്രപർണി ആറ്റിലെ പഴയപാലത്തിനു താഴെ യുവതിയുടെ മൃതദേഹം കണ്ടത്. മൃതദേഹം കളിയിക്കാവിള മഞ്ഞവിള സ്വദേശി ശ്രീധരന്റെ മകൾ ശ്രീജ(23)യുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.കാമുകനായ മങ്കാട് സ്വദേശിയായ വിപിനെ യാണ് അറസ്റ്ര് ചെയ്തത്.

മരിച്ച പെൺകുട്ടി 5 മാസം ഗർഭിണിയായിരുന്നു. ശ്രീജയുടെ ഫോണിന് പിന്നാലെ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടർന്നാണ് വിപിനെ അറസ്റ്ര് ചെയ്തത്. ഡ്രൈവറായ വിപിനും ശ്രീജയും പ്രണയത്തിലായിരുന്നു. ഒരുനാൾ പെൺകുട്ടിക്ക് മയക്കുമരുന്ന് കൊടുത്തു ഇയാൾ പീഡിപ്പിച്ചിരുന്നു. ഗർഭിണിയായ പെൺകുട്ടി തന്നെ വിവാഹം കഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു.അതോടെ, കഴിഞ്ഞ 20ന് രാത്രി വിവാഹക്കാര്യം സംസാരിക്കാമെന്നുപറഞ്ഞു പ്രതി പെൺകുട്ടിയെ വിളിച്ചുവരുത്തി . ബൈക്കിൽ കയറ്റി കുഴിത്തുറ ആറിന് സമീപം എത്തിച്ചു. അവിടെവച്ച് പെൺകുട്ടി വിവാഹ ചെലവിനായി തന്റെ പാദസരവും ബ്രേസ്‌ലെറ്റും പ്രതിക്ക് കൈമാറി. സുഹൃത്തിന് ഫോൺ ചെയ്യണമെന്ന് പറഞ്ഞ് പ്രതി പെൺകുട്ടിയുടെ ഫോൺ വാങ്ങുകയും , നിമിഷ നേരത്തിൽ ആറിൽ തള്ളിയിടുകയുമായിരുന്നു. .