വർക്കല:വർക്കല സാഗർകോളേജിന്റെ 50-ാം വാർഷികാഘോഷവും കുടുംബസംഗമവും ഡോ. ജോർജ്ജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു.ഇന്നലെകളിൽ നേടിയെടുക്കുവാൻ കഴിഞ്ഞ എല്ലാ തലങ്ങളിലും ഉളള സൗഹൃദ അന്തരീക്ഷം തിരികെ കൊണ്ടുവരണം.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.അഡ്വ. നിയാസ് എ സലാം, അഡ്വ. എസ്.സുന്ദരേശൻ, അഡ്വ. കെ.ആർ.അനിൽകുമാർ, അജി എസ്.ആർ.എം, ഡോ. അജയൻപനയറ, മോഹൻകുമാർ, സുരേഷ്ബാബു എന്നിവർ സംസാരിച്ചു. എം.കൃഷ്ണൻ സാറിന് ഗുരുശ്രേഷ്ഠ പുരസ്ക്കാരം നൽകി ആദരിച്ചു. പൂർവ വിദ്യാർത്ഥികൾ അദ്ധ്യാപകർ എന്നിവർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.