mla

കാട്ടാക്കട: കൗമാരക്കാരായ കുട്ടികളുടെ വ്യക്തിത്വ വികാസത്തിന് ഊന്നൽ നൽകി കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ഒപ്പം പദ്ധതിയുടെ ഭാഗമായി ആമച്ചൽ കുടുംബാരോഗ്യകേന്ദ്രത്തിൽ ആരംഭിച്ച വ്യക്തിത്വ വികസന ക്ലിനിക്കിന്റെ ഉദ്ഘാടനം ഐ,ബി.സതീഷ്‌ എം.എൽ.എ നിർവഹിച്ചു. കാട്ടാക്കട പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. അജിത അദ്ധ്യക്ഷത വഹിച്ചു. വാർഡ്‌ മെമ്പർ എസ്. പുരുഷോത്തമൻ നായർ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, ജനപ്രതിനിധികൾ, ജില്ലാ മെഡിക്കൽ ഓഫീസർ, മണ്ഡലത്തിലെ വിവിധ ആശുപത്രികളിലെ മെഡിക്കൽ ഓഫീസർമാർ, ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു. ആമച്ചൽ ഹോമിയോ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറും കൗൺസിലറുമായ ഡോ. നിത്യ വ്യക്തിത്വ വികസന കേന്ദ്രത്തിന്റെ സേവനങ്ങളെ കുറിച്ചും പ്രാധാന്യത്തെ കുറിച്ചും യോഗത്തിൽ സംസാരിച്ചു. കേരളത്തിലാദ്യമായായാണ് ഇത്തരം ഒരു ക്ലിനിക് ആരംഭിക്കുന്നത്. എല്ലാ തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിലും രാവിലെ 10 മുതൽ 2 വരെയാണ് ക്ലിനിക്കിന്റെ പ്രവർത്തന സമയം.