തിരുവനന്തപുരം: കോട്ടയം ജില്ലയിലെ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 99/2016 പ്രകാരം ലബോറട്ടറി അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗക്കാരിൽ നിന്നുള്ള പ്രത്യേക നിയമനം) തസ്തികയിൽ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന പി.എസ്.സി കമ്മിഷൻയോഗത്തിൽ തീരുമാനിച്ചു.
മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 118/2016 പ്രകാരം ഡ്രായിങ് ടീച്ചർ (ഹൈസ്‌കൂൾ) കാറ്റഗറി നമ്പർ 594/2017 പ്രകാരം വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് റെഫ്രിജറേഷൻ & എയർ കണ്ടിഷനിങ്) (പട്ടികജാതി/ പട്ടികവർഗക്കാരിൽ നിന്നുള്ള പ്രത്യേക നിയമനം).എന്നിവയിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
1. കാറ്റഗറി നമ്പർ 146/2018 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻഫോറൻസിക് മെഡിസിൻ (ഒന്നാം എൻ.സി.എ.-ഹിന്ദു നാടാർ).
2. കാറ്റഗറി നമ്പർ 150/2018 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫാർമക്കോളജി (ഒന്നാം എൻ.സി.എ.-എസ്.സി.).
3. കാറ്റഗറി നമ്പർ 151/2018 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിയോളജി (ഒന്നാം എൻ.സി.എ.-എസ്.സി.).
4. കാറ്റഗറി നമ്പർ 143/2018 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബയോകെമിസ്ട്രി (ഒന്നാം എൻ.സി.എ.-ഒ.ബി.സി.).
5. കാറ്റഗറി നമ്പർ 144/2018 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബയോകെമിസ്ട്രി (ഒന്നാം എൻ.സി.എ.-എസ്.സി.).
6. കാറ്റഗറി നമ്പർ 145/2018 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബയോകെമിസ്ട്രി (ഒന്നാം എൻ.സി.എ.-മുസ്ലീം).
7. കാറ്റഗറി നമ്പർ 142/2018 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബയോകെമിസ്ട്രി (ഒന്നാം എൻ.സി.എ.-എൽ.സി./എ.ഐ.) എന്നിവയിൽ ഓൺലൈൻ പരീക്ഷ നടത്തും.