t67y

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തെ പുനഃസൃഷിക്കുന്നതിന് നൂതന രൂപകൽപ്പനകളും സത്വരപരിഹാരങ്ങളും വിഭാവനം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ കൊച്ചിയിൽ സംഘടിപ്പിക്കുന്ന ആറു ദിവസത്തെ ഡിസൈൻ ഫെസ്റ്റിവലിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഡിസൈൻ ഫെസ്റ്റിവലിന്റെ മുഖ്യ സ്‌പോൺസറായ സെറാ സാനിറ്ററിവെയറിന്റെ എക്സിക്യൂട്ടിവ് ഡയറക്ടർ അതുൽ സാംഗ്വി, സീനിയർ വൈസ് പ്രസിഡന്റ് അബി വി. റോഡ്രിഗ്സ് എന്നിവർ സന്നിഹിതരായിരുന്നു. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഡിസൈൻ ഫെസ്റ്റിവലെന്ന നിലയിൽ ഡിസംബർ 11 മുതൽ 16 വരെ ബോൾഗാട്ടി കൺവെൻഷൻ സെന്ററിലാണ് ഇത് സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവലിന്റെ ഭാഗമായി ഡിസംബർ 11,12 തീയതികളിൽ ഡിസൈൻ കേരള ഉച്ചകോടി നടക്കും. ഉച്ചകോടിയെ ഡിസംബർ 12 ന് മുഖ്യമന്ത്രി അഭിസംബോധന ചെയ്യും.