തിരുവനന്തപുരം: കഴിഞ്ഞ 24 മുതൽ കെ.എം.ഷാജി നിയമസഭാംഗമല്ലെന്ന് നിയമസഭാ സെക്റട്ടറി വാർത്താക്കുറിപ്പിൽ അറിയിച്ചു. അഴീക്കോട് മണ്ഡലത്തിൽ നിന്നുള്ള ഷാജിയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവായി പ്റഖ്യാപിച്ച നടപടി ഈ മാസം 23 വരെയാണ് സ്റ്റേ ചെയ്തിരുന്നത്. ഹൈക്കോടതിയോ സുപ്റീംകോടതിയോ സ്റ്റേയുടെ സമയപരിധി നീട്ടിയിട്ടില്ല. ഈ സാഹചര്യത്തിൽ 24മുതൽ ഷാജി നിയമസഭാംഗമല്ലെന്നാണ് വാർത്താക്കുറിപ്പ്. പതിനാലാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം ഇന്ന് രാവിലെ 9ന് തുടങ്ങും.