ചിറയിൻകീഴ്: സ്‌കൂൾ പരിസരത്ത് നിന്ന് ഒരു കിലോയിലേറെ കഞ്ചാവുമായി യുവാവിനെ പിടികൂടി. കൂന്തളളൂർ കുറട്ടുവിളാകം സ്വദേശി മനേഷിനെ (40)യാണ് ചിറയിൻകീഴ് എക്‌സൈസ് സംഘം
കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ പരിസരത്ത് നിന്ന്
പിടികൂടിയത്. തിരുവനന്തപുരം എക്‌സൈസ് ഇന്റലിജൻസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മനേഷിനെ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിൽ നിന്ന് കഞ്ചാവെത്തിച്ച് ചെറുപൊതികളാക്കി ആവശ്യക്കാർക്ക് വില്പന നടത്തിവരുകയായിരുന്നു. ഇയാൾക്കെതിരെ ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചിറയിൻകീഴ് എക്‌സൈസ് ഇൻസ്‌പെക്ടർ എ.ആർ. രതീഷിന്റെ നേതൃത്വത്തിൽ എക്‌സൈസ് ഇന്റലിജൻസ് പ്രവന്റീവ് ഓഫീസർ സുധീഷ് കൃഷ്ണ, ചിറയിൻകീഴ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ്, കൃഷ്ണകുമാർ, അരുൺമോഹൻ, സുർജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.