കല്ലറ : എച്ച് വൺ എൻ വൺ പനി ബാധിച്ച് യുവതി മരിച്ചു.കല്ലറ പാട്ടറ കുന്നിൽ വീട്ടിൽ അനിലിന്റെ ഭാര്യ സജിനിയാണ് (സീമ-38) മരിച്ചത്. കല്ലറ മഹാദേവർ പച്ചയിൽ വാടയ്ക്ക് താമസിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരണം. പനി ബാധിച്ച സജിനി അഞ്ച് ദിവസം മുമ്പ് കല്ലറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എച്ച് വൺ എൻ വൺ ബാധയുടെ ലക്ഷണങ്ങൾ കണ്ട ഡോക്ടമാർ സജിനിയെ അന്ന് തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് റഫർ ചെയ്തു. അവിടെ ചികിത്സയിലിരിയ്ക്കേ പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ രക്ത പരിശോധനയിൽ രോഗം സ്ഥീരികരിച്ചു. തുടർന്ന് പ്രത്യേകവാർഡിൽ ചികിത്സയിൽ കഴിയവേയാണ് മരണം .മക്കൾ; അനന്തനാഥ്, മിഥില.