നാഗർകോവിൽ : ഭർത്താവുമായി ഫോണിൽ സംസാരിച്ച് പിണങ്ങിയ യുവതി വീട്ടിൽ തൂങ്ങിമരിച്ചു. നാഗർകോവിൽ കോട്ടാർ കുറുക്കുതെമ്മരുവിലെ സീത (28)യാണ് മരിച്ചത്.

ഭർത്താവ് തിരുപ്പൂരിലെ ടെക്സ്റ്റൈൽ നിർമ്മാണ കമ്പനി ജോലിക്കാരനായ വെങ്കടേഷുമായി കഴിഞ്ഞ ദിവസം രാത്രിയിൽ ഫോണിൽ സംസാരിച്ച് കലഹിച്ചിരുന്നു. തുടർന്ന് ഇന്നലെ രാവിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളാകാം ഭർത്താവുമായുള്ള ഉടക്കിനും മരണത്തിനും കാരണമെന്ന് പൊലീസ് പറഞ്ഞു. മക്കൾ : അനിത (5)​,​ സായ് റാം (2).