തിരുവനന്തപുരം : സ്കൂട്ടറിൽനിന്ന് വീണ് പരിക്കേറ്റ് സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്ന ആനയറ കിഴക്കതിൽ ജംഗ്ഷൻ ഗുരുകൃപയിൽ ചിത്രലേഖ (51) മരിച്ചു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 4.30ന് ആനയറ എൽ.പി. സ്കൂളിനടുത്തുവച്ചായിരുന്നു അപകടം. മക്കൾ : ജിജി, ഷിനു. മരുമക്കൾ : ബിജോയ്, മയൂര. സംസ്കാരം ഇന്ന് 1.30ന് മുട്ടത്തറ ശ്മശാനത്തിൽ.