പൗഡിക്കോണം : വട്ടവിളയിൽ വാടകവീട്ടിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വട്ടവിള ജയശ്രി ഭവനിൽ വിപിൻരാജ് (28 ) നെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇന്നലെ വൈകുന്നേരം 6 മണിയോടെ വീട്ടിലെത്തിയ സഹോദരിയാണ് മരണം ആദ്യം അറിയുന്നത്. വീട്ടിൽ കുടുംബ പ്രശ്നങ്ങൾ ഉള്ളതായി പറയപ്പെടുന്നു. വിപിൻ ഫിസിയോ തെറാപ്പിസ്റ്റാണ് . വീണയാണ് ഭാര്യ. ഒരു വയസും അഞ്ചുവയസുമുള്ള രണ്ട് കുട്ടികളുണ്ടിവ‌ർക്ക്. .