തിരുവനന്തപുരം: ഭൂമിയുടെ ഉപരിതലം നിരീക്ഷിക്കാനുള്ള അത്യാധുനിക സൂക്ഷ്മ നേത്രമായി മാറുന്ന ഇന്ത്യയുടെ ഹൈസിസ് ഉപഗ്രഹം ഇന്ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും. ഇതോടൊപ്പം 30 വിദേശ ഉപഗ്രഹങ്ങളുടെ വാണിജ്യവിക്ഷേപണവും നടക്കും. അമേരിക്കയുടേതാണ് ഇതിൽ 23 ഉപഗ്രഹങ്ങളും. രാജ്യത്തിന്റെ ആദ്യ ഹൈസ്പെക്സ് ഉപഗ്രഹമാണിത്. ഭൂമിയിൽ നിന്ന് 636 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ ഹൈസിസ് ഉപഗ്രഹവും 504 കിലോമീറ്റർ മേലെ മറ്റ് 30 ഉപഗ്രഹങ്ങളും വിക്ഷേപിക്കും. റോക്കറ്റിന്റെ പരിഷ്കരിച്ച പതിപ്പായ പി.എസ്.എൽ.വി-സി 43 ആവും വിക്ഷേപണത്തിന് ഉപയോഗിക്കുക. 5 വർഷമാണ് ഹൈസിസ് ഉപഗ്രഹത്തിന്റെ കാലാവധി. ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് രാവിലെ 9.59നാണ് കുതിപ്പ്. പി.എസ്.എൽ.വിയുടെ 43-ാമത്തെ ദൗത്യമാണിത്.
ആധുനിക സാങ്കേതികവിദ്യയായ ഹൈപ്പർ സ്പെക്ടറൽ ഇമേജിംഗാണ് ഹൈസിസ് ഉപഗ്രഹത്തിന്റെ പ്രത്യേകത. ഇതിലൂടെ കാർഷികവളർച്ച കൃത്യതയോടെ വിലയിരുത്താം.
ഹൈസിസ് സാങ്കേതികത
വളർന്നുകൊണ്ടിരിക്കുന്ന ഇമേജിംഗ് സാങ്കേതികവിദ്യയാണ് ഹൈസ്പെക്സ് എന്ന ഹൈപ്പർ സ്പെക്ടറൽ ഇമേജിംഗ് ടെക്നോളജി. സാധാരണ ഇമേജിംഗ് സാങ്കേതികവിദ്യ പച്ച, നീല, ചുവപ്പ് തുടങ്ങി മൂന്ന് തരംഗദൈർഘ്യമുള്ള പ്രകാശരശ്മികളെ അടിസ്ഥാനമാക്കിയാണെങ്കിൽ അഞ്ച് തരംഗദൈർഘ്യമുള്ള പ്രകാശരശ്മികളെ അടിസ്ഥാനമാക്കി വൈദ്യുതകാന്തിക സ്പെക്ട്രത്തെ ഉപയോഗിച്ചുള്ള ഇമേജിംഗ് സാങ്കേതികവിദ്യയാണിത്.
അഹമ്മദാബാദിലെ സ്പെയ്സ് ആപ്ളിക്കേഷൻ സെന്ററാണ് ഹൈസ്പെക്സ് സാങ്കേതികവിദ്യയും ചിപ്പുകളും സോഫ്റ്റ് വെയറും വികസിപ്പിച്ചത്. ചണ്ഡിഗഡിലെ സെമികണ്ടക്ടർ ലബോറട്ടറിയിലാണ് നിർമ്മിച്ചത്.
അംബര ദൃഷ്ടി
ഇന്ത്യയുടെ ഭൗമതലം അതിസൂക്ഷ്മമായി നിരീക്ഷിക്കുന്ന ഹൈപ്പർ സ്പെക്ടറൽ ഇമേജർ ആണ് ഇതിൽ സജ്ജമാക്കിയിരിക്കുന്നത്.
സ്റ്റാർ സെൻസർ
ചിപ്പ്
ഹൈപ്പർ സ്പെക്ടറൽ ഇമേജർ
ആന്റിന
സോളാർ പാനൽ
ആദ്യ പരീക്ഷണം
ഐ.എം.എസ് 1ൽ
ആദ്യം പരീക്ഷിച്ചു. പിന്നീട് ചന്ദ്രയാൻ ഒന്നിലും
ഒരു വസ്തുവിന്റെ ഓരോ പിക്സൽ അംശവും വിലയിരുത്തി കൃത്യമായ ചിത്രം അയയ്ക്കും
സൈനിക നിരീക്ഷണത്തിന് ഏറ്റവും അനുയോജ്യം. ധാതു ലവണങ്ങളുടെ നിക്ഷേപവും കണ്ടെത്തും
ചിപ്പ് പ്രധാനം
ഹൈപ്പർ സ്പെക്സ് ഇമേജിംഗ് സാദ്ധ്യമാക്കുന്നത് ഉപഗ്രഹത്തിൽ ഘടിപ്പിച്ചിട്ടുള്ള ചിപ്പാണ്
630 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ നിന്ന് ഭൂമിയിലെ 55 തരം നിറങ്ങൾ കണ്ടെത്തും.