തി​രുവനന്തപുരം: ഗട്ടർ കണ്ട് വെട്ടിച്ച ബൈക്കി​ൽ നി​ന്ന് വീണ് വീട്ടമ്മ മരി​ച്ചു. ആനയറ കടകംപള്ളി​ ലെയ്‌ൻ പുതുമന വീട്ടി​ൽ പരേതനായ വി​ധുകുമാറി​ന്റെ ഭാര്യ ചി​ത്രലേഖ [54]ആണ് മരി​ച്ചത്. 24ന് വൈകി​ട്ട് വലി​യ ഉദയേശ്വരം എൽ.പി​ സ്കൂളി​ന് സമീപമായി​രുന്നു അപകടം. ബന്ധുവായ യുവാവി​ന്റെ ബൈക്കി​ൽ യാത്ര ചെയ്യവേ അപകടത്തി​ൽപ്പെട്ട ചി​ത്രലേഖ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രി​യി​ൽ ചി​കി​ത്സയി​ലി​രി​ക്കേ ഇന്നലെ വൈകി​ട്ടാണ് മരി​ച്ചത്. ഭർത്താവ് വി​ധുകുമാർ പന്ത്രണ്ട് വർഷം മുൻപ് വാഹനാപകടത്തി​ലാണ് മരി​ച്ചത്. മൃതദേഹം തി​രുവനന്തപുരം മെഡി​ക്കൽ കോളേജ്ആശുപത്രി​യി​ൽ പോസ്റ്റ്‌മോർട്ടത്തി​നുശേഷം ബന്ധുക്കൾക്ക് കൈമാറി​. മകൻ : ഷി​നു. പേട്ട പൊലീസ് കേസെടുത്തു.