തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ വഞ്ചിയൂർ കടവിള തണ്ണിക്കോട് റോഡിൽ പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ചെങ്കോട്ടുകോണം പുതുവൽ പുത്തൻവീട്ടിൽ ഹസനാരു പിള്ളയുടെ(65) മൃതദേഹമാണ് മുറിവുകളോടെ കണ്ടെത്തിയത്. വിവരമറിഞ്ഞ നഗരൂർപൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ പൂർത്തിയാക്കി. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. തണ്ണിക്കോട് റോഡിൽ തെരുവ് നായ ശല്യം രൂക്ഷമാണ്. ഇദ്ദേഹത്തിന്റെ ശരീരത്തിലുള്ള മുറിവുകൾ തെരുവ് നായയുടെ ആക്രമണത്തിലുണ്ടായതാണോ എന്ന് സംശയിക്കുന്നു.ഇയാൾ സ്ഥിരം മദ്യാപാനിയാണെന്ന് നഗരൂർ പൊലീസ് പറഞ്ഞു.