വാഷിംഗ്ടൺ:സൂപ്പർ താരം കിംകർദിഷിയാനും സഹോദരി കൈലി ജന്നറുമായുള്ള ചിത്രങ്ങൾ ആഘോഷമാക്കുകയാണ് കിമ്മിന്റെ ആരാധകർ. അടുത്തിടെ പുറത്തിറക്കിയ മേക്കപ്പ് സാധനങ്ങളുടെ പ്രചരാണർത്ഥമാണ് കിം അർദ്ധസഹോദരിക്കൊപ്പം ഫോട്ടോയ്ക്ക് പോസുചെയ്തത്. പല ചിത്രങ്ങളും കണ്ടാൽ ആരാധകരുടെ കൺട്രോൾ പോകുമെന്ന് ഉറപ്പ്. ഇരുവരും ഒരുമിച്ച് പോസുചെയ്യുന്നത് അപൂർവമാണത്രേ. കിമ്മിനെ ഇത്രയും സുന്ദരിയായി മുമ്പ് കണ്ടിട്ടില്ലെന്നാണ് ഭൂരിപക്ഷവും പറയുന്നത്.ചിത്രം കൺകുളിർക്കെ കാണാൻ അവസരം കൊടുക്കുന്നതിനൊപ്പം പുതിയ ഉത്പന്നങ്ങൾക്ക് പരിമിത കാലത്തേക്ക് മുപ്പതുശതമാനത്തോളം സ്പെഷ്യൽ റിബേറ്റും ഇവർ ഒാഫർ ചെയ്തിട്ടുണ്ട്.
മയക്കുമരുന്ന് രുചിച്ചുനോക്കിയിട്ടുണ്ടെന്ന് കിം പറഞ്ഞതുകേട്ട് ആരാധകർ ഞെട്ടിയിരിക്കുമ്പോഴാണ് അവരെ ആശ്വസിപ്പിക്കാനെന്നോണം ചിത്രങ്ങൾ പുറത്തുവിട്ടത്. ഇരുപതുകളിൽ വെറുതേ ഒരു രസത്തിനുവേണ്ടി മയക്കുമരുന്ന് ഉപയോഗിച്ചെന്നാണ് ടെലിവിഷൻ ഷോയിൽ താരം തുറന്നുപറഞ്ഞത്. ഇതിനൊപ്പം ഏറെ വിവാദമായ സെക്സ് ടേപ്പിനെക്കുറിച്ചും കിം മനസുതുറന്നിരുന്നു.
കിമ്മിന്റെ അത്രയ്ക്ക് പ്രശസ്തയല്ലെങ്കിലും ഏറെ പ്രശസ്തയാണ് കൈലിയും. സഹോദരിയെപ്പോലെ ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് പ്രശസ്തിയിലേക്ക് ഉയർന്നത്.മോഡൽ,സംരംഭക, സോഷ്യൽ മീഡിയ താരം എന്നീ രംഗങ്ങളിൽ പ്രശസ്തയാണ്.
2014-ലും 2015- ലും, ടൈം മാസികയിൽ ലോകത്തെ ഏറ്റവും സ്വാധീനം ചെലുത്തുന്ന കൗമാരക്കാരുടെ പട്ടികയിൽ ജെന്നർ സഹോദരിമാരെ ഉൾപ്പെടുത്തിയിരുന്നു.2018 വരെ 100 ദശലക്ഷം ആരാധകരുള്ള ഇൻസ്റ്റാഗ്രാമിലെഏറ്റവും മികച്ച 10 പേരുകളിൽ ഒരാളാണ് കൈലി.