water

ചിറയിൻകീഴ്: ഓഖി ദുരന്തത്തിന്റെ പഞ്ചാത്തലത്തിൽ ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന തീരദേശ കാരുണ്യം- 2018 പദ്ധതിയിൽപ്പെടുത്തി പെരുമാതുറ ഗവൺമെന്റ് എൽ.പി സ്കൂളിന് വാങ്ങിക്കൊടുത്ത വാട്ടർ പ്യൂരിഫയറിന്റെ ഉദ്ഘാടനം ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ശ്യാമളകുമാരി നിർവഹിച്ചു. സീനിയർ അസിസ്റ്റന്റ് അശോകൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്ലിംലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് എ.ആർ. നാസർ, ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സുൾഫി സാഗർ, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് അൻസാർ പെരുമാതുറ, എം.എസ്.എഫ് ഭാരവാഹികളായ അനസ് മാടൻവിള, യാസീൻ എന്നിവർ പങ്കെടുത്തു.