atl27nh

ആറ്റിങ്ങൽ: എസ്.എൻ.ഡി.പി യോഗം പേരേറ്റിൽ ശാഖയിലെ ശ്രീനാരായണീയം വനിതാ സംഘം വാ‌ർഷികം യൂണിയൻ പ്രസി‌ഡന്റ് എസ്.ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. വനിതാ സംഘം പ്രസിഡന്റ് ഇന്ദിരാദേവി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എം. അജയൻ മുഖ്യ പ്രഭാഷണം നടത്തി. വനിതാ സംഘം സെക്രട്ടറി രേണുക,​ രാധാ രാജേന്ദ്രൻ സുശീലാരാജൻ, എസ്.ആർ.ശ്രീകല,​ സുമിത്രൻ,​ പുഷ്കരൻ,​ ആർ.സുഭാഷ്,​ സുചിത്രാ ഭാസ്കരൻ,​ ആർ.സുരേഷ്,​ ആമിന ഹാരിസ്,​ ലൈലാ സർവജ്ഞൻ ​ എന്നിവർ സംസാരിച്ചു.