photo

ബാലരാമപുരം:തെക്കേക്കുളം റസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കുടുംബസംഗമം അസോസിയേഷൻ പ്രസിഡന്റ് ബാലരാമപുരം സതീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ പരിധിയിൽ സ്ഥാപിച്ച 24 സി.സി.ടി.വി ക്യാമറകളുടെ ഉദ്ഘാടനം ബാലരാമപുരം സി.ഐ പ്രദീപ് കുമാർ നിർവഹിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ പഞ്ചായത്ത് മെമ്പർ എ.എം.സുധീർ അനുമോദിച്ചു. തെക്കേക്കുളം ബഡ്സ് സ്കൂളിന് അസോസിയേഷൻ എൽ.ഇ.ഡി ടി.വി കൈമാറി. വാർഡ് മെമ്പർ ആർ.രാജേഷ്,​ ഫ്രാബ്സ് ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ്,​ കണ്ണൻ കൽപ്പടിയിൽ,​ ബി.സെയ്ദ് അലി,​ എം.ഷാജഹാൻ,​ വിക്രമൻ നായർ,​ എ.അബ്ദുൾസലാം,​ എൻ.മഹാദേവൻ,​ ഫിറോസ് ഖാൻ.എച്ച്,​ എം.മുഹമ്മദ് മുനീർ,​ മുഹമ്മദ് ഇജാസ് എന്നിവർ സംസാരിച്ചു. റിട്ട.സബ് ഇൻസ്പെക്ടർ ഹാജ ഹുസൈൻ സ്വാഗതവും എം.എസ്. ഹുസൈൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി ബാലരാമപുരം സതീഷ് (പ്രസിഡന്റ് )​,​ എം.എസ്.ഹുസൈൻ (ജനറൽ സെക്രട്ടറി)​,​ എ.അബ്ദുൾ സലാം (ട്രഷറർ)​ എന്നിവരെ തിരഞ്ഞെടുത്തു.