'ഭാഷയ്ക്കൊരു ഡോളർ' പുരസ്കാരത്തിന് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു
കേരള സർവകലാശാല അമേരിക്കൻ മലയാളി സംഘടനകളുടെ ഫെഡറേഷനായ 'ഫൊക്കാന'യുമായി ചേർന്ന് നൽകുന്ന 'ഭാഷയ്ക്കൊരു ഡോളർ' പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. സംസ്ഥാനത്തെ സർവകലാശാലകളിലെ മലയാളത്തിലെ ഏറ്റവും മികച്ച പി എച്ച്.ഡി പ്രബന്ധത്തിനാണ് പുരസ്കാരം നൽകുന്നത്. 2015 ഡിസംബർ 1 മുതൽ 2016 നവംബർ 30 വരെയും 2016 ഡിസംബർ 1 മുതൽ 2017 നവംബർ 30 വരെയുമുളള കാലയളവിൽ കേരളത്തിലെ സർവകലാശാലകളിൽ നിന്ന് മലയാളത്തിൽ പി എച്ച്.ഡി ലഭിച്ചവർക്ക് പ്രബന്ധം സമർപ്പിക്കാം. അവസാന തീയതി ഡിസംബർ 27. അപേക്ഷകൾ ലഭിക്കേണ്ട വിലാസം: രജിസ്ട്രാർ, കേരള സർവകലാശാല, പാളയം, തിരുവനന്തപുരം - 695034. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in) ലഭിക്കും. ഫോൺ: 0471 2386227, 2386385, 9447259150.
പ്രാക്ടിക്കൽ പരീക്ഷ
നാലാം സെമസ്റ്റർ ബി.ടെക് ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷകൾ (മെക്കാനിക്കൽ എൻജിനിയറിംഗ്, 2008 & 2013 സ്കീം) 29, 30 തീയതികളിൽ അതത് കോളേജുകളിൽ നടത്തും.
രണ്ടാം സെമസ്റ്റർ ബി.കോം കൊമേഴ്സ് & ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ 4, 6 തീയതികളിൽ എസ്.എൻ കോളേജ്,വർക്കല വച്ച് നടത്തും.
ടൈംടേബിൾ
ഡിസംബർ 18 ന് ആരംഭിക്കാനിരുന്ന പി.എച്ച്.ഡി കോഴ്സ് വർക്ക് പരീക്ഷ 2019 ജനുവരി 7, 8, 9 തീയതികളിലേക്ക് മാറ്റി.
ഒന്നാം സെമസ്റ്റർ എം.പ്ലാനിംഗ് (2013 സ്കീം - സപ്ലിമെന്ററി) പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ (ത്രിവത്സരം), അഞ്ചാം സെമസ്റ്റർ (പഞ്ചവത്സരം) എൽ എൽ.ബി പരീക്ഷകൾ (2011 - 12 അഡ്മിഷന് മുൻപ്) ഡിസംബർ 5 ന് ആരംഭിക്കും.
പരീക്ഷാഫീസ്
എട്ടാം സെസ്റ്റർ ബി.ടെക് പാർട്ട് ടൈം റീസ്ട്രക്ചേർഡ് (2013 സകീം) ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ 27 ന് ആരംഭിക്കും. പിഴ കൂടാതെ ഡിസംബർ 4 വരെയും 50 രൂപ പിഴയോടെ 7 വരെയും 125 രൂപ പിഴയോടെ ഡിസംബർ 10 വരെയും അപേക്ഷിക്കാം.
2019 ജനുവരി 16 മുതൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.ബി.എ (ഫുൾ ടൈം റെഗുലർ/ഈവനിംഗ്/യു.ഐ.എം/ട്രാവൽ ആൻഡ് ടൂറിസം) പരീക്ഷയ്ക്ക് പിഴകൂടാതെ ഡിസംബർ 7 വരെയും 50 രൂപ പിഴയോടെ 11 വരെയും സൂപ്പർ ഫൈനോടെ ഡിസംബർ 14 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.എ ഇക്കണോമിക്സ് (റഗുലർ, സപ്ലിമെന്ററി, മേഴ്സിചാൻസ്), എം.എസ് സി സുവോളജി പരീക്ഷാഫലം വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്ക് ഡിസംബർ 12 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബയോടെക്നോളജി പരീക്ഷാഫലം വെബ്സൈറ്റിൽ.