വെഞ്ഞാറമൂട്: ബൈപാസ് റോഡിൽ കോലിയക്കോട് പുലന്തറ ശാന്തിഗിരി പെട്രോൾ പമ്പിന് സമീപം മൂന്നു ദിവസം മുൻപ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ അറവ് മാലിന്യം നീക്കം ചെയ്തു. ശനിയാഴ്ച പുലർച്ചെയാണ് ചാക്കിൽ കെട്ടിയ നിലയിൽ അറവ് മാലിന്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. അധികൃതരെ അറിയിച്ചെങ്കിലും നീക്കം ചെയ്യാനുള്ള നടപടി മൂന്നു ദിവസം പിന്നിട്ടിട്ടും നടന്നിരുന്നില്ല.
പൗൾട്രി ഫോമുകളിൽ നിന്നുള്ള അറവു മാലിന്യങ്ങളാണ് ഇത്തരത്തിൽ നിക്ഷേപിച്ചത്. തുടർന്ന് നാട്ടുകാർ ശാന്തിഗിരി അധികൃതരെ വിവരം അറിയിക്കുകയും, ശാന്തിഗിരി ജീവനക്കാർ എത്തി മാലിന്യം മാറ്റുകയുമായിരുന്നു. വാഹനവും, ആളെയും കണ്ടെത്താനുള്ള ശ്രമം നാട്ടുകാർ സി.സി.ടി.വി കാമറയുടെ സഹായത്തോടെ ആരംഭിച്ചു. തുടർന്ന് പരാതി നൽകാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.