jawahar

ഇടവ: പ്രളയത്തിൽ രക്ഷാദൗത്യത്തിൽ ഏർപ്പെട്ട മത്സ്യത്തൊഴിലാളികളെ ആദരിച്ചുകൊണ്ടും അവശത അനുഭവിക്കുന്ന കലാകാരന് വീടിന്റെ പണിതീർക്കാൻ സഹായിച്ചുകൊണ്ടും ജവഹർ ഫെസ്റ്റ്. ഇടവ പ്രദേശത്തു നിന്നും രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ട ഇരുപത്തിയാറ് രക്ഷാ പ്രവർത്തകരിൽ പതിനാലു പേരാണ് ജവഹർ സ്കൂളിന്റെ ആദരം ഏറ്റുവാങ്ങാൻ എത്തിയത്. എഴുനൂറിൽപ്പരം സിനിമകളിൽ മേക്കപ്പ്മാനായിരുന്ന നസീറിന്റെ വീടിന്റെ പണി തീർക്കാൻ കഴിയാത്ത സാഹചര്യം മനസിലാക്കി സ്കൂൾ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. പ്രസിദ്ധ സിനിമാ സംവിധായിക വിധു വിൻസന്റ് മുഖ്യാതിഥിയായിരുന്നു. തുടർന്ന് നടന്ന ഭക്ഷ്യമേളയിൽ നിന്ന് ലഭിച്ച തുക സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കായി നീക്കിവച്ചു. സ്കൂൾ മാനേജർ ഫാ. മാത്യു പുത്തൻ പുരയ്ക്കൽ അദ്ധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ ഫാ. സിറിയക് കാനായിൽ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് അഡ്വ. സഫീർകുട്ടി, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ജയശ്രീ. കെ.ബി തുടങ്ങിയവർ പങ്കെടുത്തു.