വെഞ്ഞാറമൂട്: മുതിർന്ന കോൺഗ്രസ് നേതാവ് തലേകുന്നിൽ ബഷീറിനെ കെ.പി.സി.സി പ്രസിഡന്റ് സന്ദർശിച്ചു. കുറേക്കാലമായി ആരോഗ്യ കാരണങ്ങളാൽ തലേകുന്നിൽ വീട്ടിൽ വിശ്രമിക്കുന്ന ബഷീറിന്റെ വിവരങ്ങൾ നേരിൽ കണ്ട് അറിയുവാനാണ് അദ്ദേഹം എത്തിയത്. രാവിലെ 11 മണിയോടെയാണ് അദ്ദേഹം തലേക്കുന്നിൽ വീട്ടിൽ എത്തിയത്. മുപ്പത് മിനിട്ടു നേരം ഇവിടെ ചെലവഴിച്ച അദ്ദേഹം 11.30 ഓടെ തിരുവനന്തപുരത്തേയ്ക്ക് മടങ്ങി. കോൺഗ്രസ് നേതാക്കളായ അഡ്വ. തേക്കട അനിൽ, അഡ്വ. വെമ്പായം അനിൽ, പള്ളിക്കൽ നസീർ, ആനക്കുഴി ഷാനവാസ്, ഷെരീഫ്, വെമ്പായം മനോജ്, വെമ്പായം പ്രദീപ് എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.