ആറ്റിങ്ങൽ: വൃദ്ധനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കടവിള ജസിൻ ലാൽ ഹൗസിൽ
അസനാര് പിള്ള (67)യെയാണ് കടവിളയ്ക്ക് സമീപം റോഡിൽ ചൊവ്വാഴ്ച പുലർച്ചെ മരിച്ച നിലയിൽ കണ്ടത്.കൈകാലുകളിൽ മുറിവുകളും പട്ടികടിച്ചതു പോലുള്ള പാടുകളുമുണ്ട്.ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത് .എന്നാൽ, വാഹനം ഇടിച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്. സമീപത്തെ സി.സി ടീവി ദൃശ്യങ്ങൾ പരിശോധിച്ച് തെളിവുകൾ ശേഖരിച്ച് അന്വേഷണം നടത്തുമെന്ന് എസ്.ഐ ബി.ജയൻ പറഞ്ഞു. മക്കൾ. ജസിൻലാൽ, ഷിബി, ഷബി.