bret

തിരുവനന്തപുരം: പല കാര്യങ്ങളിലെന്നപോലെ കേൾവി വൈകല്യം കണ്ടെത്തി പരിശോധിക്കുന്നതിലും കേരളം നമ്പർ വൺ ആണെന്ന് ആസ്ട്രേലിയൻ ക്രിക്കറ്റ് താരം ബ്രെറ്റ് ലീ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് എല്ലാ സർക്കാർ ആശുപത്രികളിലും കേൾവി പരിശോധന ഏർപ്പെടുത്തുകയും അത് നിർബന്ധമാക്കുകയും ചെയ്ത കേരള സർക്കാരിനെ ബ്രെറ്റ് ലി അഭിനന്ദിച്ചു. കോക്ലിയറിന്റെ ആഗോള ഹിയറിംഗ് അംബാസഡറാണ് ബ്രെറ്റ് ലീ. കേൾവി പരിശോധന സംബന്ധിച്ച സന്ദേശം ലോകമെമ്പാടും എത്തിക്കുന്നതിന്റെ ഭാഗമായാണ് ബ്രെറ്റ് ലീ കേരളത്തിലും എത്തിയത്.സാമൂഹ്യ സുരക്ഷ മിഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീലും ഒപ്പമുണ്ടായിരുന്നു.