കല്ലറ: റോഡിൽ അലഞ്ഞു തിരിഞ്ഞ് നടന്ന യുവതിയെ പൊലീസ് മാനസിക രോഗികളുടെ പുനരധിവാസ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പാലോട് നന്ദിയോട് പ്രദേശങ്ങളിൽ അലഞ്ഞു നടന്ന ഉദ്ദേശം മുപ്പത്തിയഞ്ച് വയസ് തോന്നിക്കുന്ന യുവതിയെയാണ് കല്ലറ ഉതിരക്കുഴിയിലുള്ള സ്നേഹതീരത്ത് പ്രവേശിപ്പിച്ചത്. യുവതിയെക്കുറിച്ച് നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പാലോട് നിന്നും പൊലീസ് എത്തി പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചത്. മാനസിക അസ്വാസ്ഥ്യമുള്ള ഇവർ പേര് ലേഖയാണെന്ന് പൊലീസിനോട് പറഞ്ഞു.