biharpolls1-kmig-621x414

ന്യൂഡൽഹി: മദ്ധ്യപ്രദേശ്, മിസോറം നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. മദ്ധ്യപ്രദേശിൽ 230 സീറ്റുകളിലായി 2907 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. മുഴുവൻ സീറ്റിലും ബി.ജെ.പി മത്സരിക്കും. കോൺഗ്രസ് 229 സീറ്റിലും സഖ്യകക്ഷിയായ എൽ.ജെ.ഡി ഒരു സീറ്റിലും മത്സരിക്കുന്നുണ്ട്. ബി.എസ്.പി 227സീറ്റിലും എസ്.പി 51 സീറ്റിലും മത്സരിക്കും.മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ബുദ്ധിനിയാണ് ശ്രദ്ധാകേന്ദ്രമായ മണ്ഡലം.

കോൺഗ്രസ് അധികാരത്തിലുള്ള ഏക വടക്ക് -കിഴക്കൻ സംസ്ഥാനമാണ് മിസോറം. ഇവിടെ ഹാട്രിക് വിജയം തേടുന്ന കോൺഗ്രസ് മുഖ്യമന്ത്രി ലാൽ തൻവാലയുടെ നേതൃത്വത്തിൽ കോൺഗ്രസും മുൻ മുഖ്യമന്ത്രി സൊറാംതാംഗയുടെ മിസോ നാഷണൽ ഫ്രണ്ടും തമ്മിലാണ് പ്രധാന മത്സരം.40 അംഗ നിയമസഭയിലേക്ക് 209 സ്ഥാനാർത്ഥികളാണുള്ളത്. 40 സീറ്റുകളിലും കോൺഗ്രസും എം.എൻ.എഫും മത്സരരംഗത്തുണ്ട്. ബി.ജെ.പി 39 സീറ്റിൽ മത്സരിക്കുന്നു.