ശബരിമല:നിലയ്ക്കലിൽ ക്രമസമാധാനപാലന ചുമതലയുള്ള വിവാദ എസ്.പി യതീഷ് ചന്ദ്ര ഇന്നലെ രാത്രി ശബരിമല സന്നിധാനത്ത് ദർശനം നടത്തി
രാത്രി ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്നതിന് തൊട്ടു മുമ്പാണ് അദ്ദേഹം സന്നിധാനത്ത് എത്തിയത്.10.45 ഓടെ സോപാനത്തിന്റെ ഓരം ചേർന്നു നിന്ന യതീഷ്ചന്ദ്ര നടഅടയ്ക്കാൻ നിമിഷങ്ങളുള്ളപ്പോഴാണ് തൊഴു കൈകളോടെ മുന്നിലേക്ക് വന്നത്.നട അടച്ചയുടൻ പടിഞ്ഞാറെ നടവഴി താഴേക്ക് ഇറങ്ങിയാണ് അദ്ദേഹം പോയത്.മാദ്ധ്യമ പ്രവർത്തകരുടെ വൻ നിര കാത്തു നിന്നെങ്കിലും ആർക്കും അദ്ദേഹം പിടികൊടുത്തില്ല.
നവംബർ 30 വരെ യതീഷ് ചന്ദ്രയ്ക്ക് നിലയ്ക്കലിൽ ചുമതലയുണ്ടെങ്കിലും അതിൽ നിന്ന് മാറ്രിയിരുന്നു.