കോട്ടയം: കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ അദ്ധ്യാപികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചെങ്ങന്നൂർ ചെന്നീർക്കര നോർത്ത് എൽ.പി.സ്​കൂൾ അദ്ധ്യാപിക തുരിത്തിമേൽ കീരിക്കൽ മാത്യുവിന്റെ ഭാര്യ ഷൈനി ദാനിയേലിനാണ് (45) പരിക്കേറ്റത്. അദ്ധ്യാപികയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങിയെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. എന്നാൽ ശ്വാസകോശത്തിന് സാരമായ പരിക്കേറ്റിട്ടുണ്ട്. ഷൈനിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആലക്കാവ് ദേവിക്ഷേത്രത്തിന് മുൻപിൽ വച്ചായിരുന്നു അപകടം. ആക്ടീവാ സ്​കൂട്ടറിൽ സ്​കൂളിലേക്ക് പോകുമ്പോൾ പുറകിൽ നിന്ന് വന്ന വാഗൺ ആർ കാറ് ഇടിച്ച് വീഴ്ത്തുകയായിരുന്നു.കാർ സമീപത്തുള്ള അംഗൻവാടിയുടെ മതിൽ ഇടിച്ച് തകർത്തു. എന്നിട്ടും കാർ നിർത്താതെ പോയി. കാർ പൊലീസ് കസ്റ്റ‌ഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവറെ കണ്ടെത്താൻ കഴിഞ്ഞില്ല.