v

കടയ്ക്കാവൂർ: നെടുങ്ങണ്ട ശ്രീ നാരായണ വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ എല്ലാ ക്ളാസ് മുറികളും ഹൈടെക് ആക്കി. സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സെെമൺ സമ്പൂർണ ഹൈടെക് പ്രഖ്യാപനം നടത്തിക്കൊണ്ട് ഹൈടെക് ക്ളാസ് മുറികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ അഡ്വ. എസ്. ജോസ് രാജ് അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്തംഗം സന്ധ്യ സുജയ്, പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യ സോളമൻ, പി.ടി.എ പ്രസിഡന്റും വാർഡ് മെമ്പറുമായ വിമൽരാജ്, വെട്ടൂർ പഞ്ചായത്തംഗം എൻ. വിജയകുമാർ, പ്രിൻസിപ്പൽ ഇൻ ചാർജ് എസ്. സുനി, ഹെഡ്മിസ്ട്രസ് കെ. ബിന്ദു തുടങ്ങിയവർ സംസാരിച്ചു. ഹയർ സെക്കൻഡറി സ്റ്റാഫ് സെക്രട്ടറി ആർ. അജി സ്വാഗതവും ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി പി. ലാലി നന്ദിയും പറഞ്ഞു.