1

നെയ്യാറ്റിൻകര: കലോത്സവ വേദിയിൽ മികച്ച അഭിപ്രായം നേടി ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങളുടെ കൗണ്ടർ. വീട്ടിൽ നിന്നു പാകം ചെയ്‌തു കൊണ്ടുവന്ന ഭക്ഷ്യവസ്‌തുക്കളാണ് കൗണ്ടറിലുള്ളത്. സ്റ്റീൽ ഗ്ലാസുകളും ഇലകളും മാത്രമാണ് ഇവിടെ ഉപയോഗിക്കുന്നത്. ചായ, നാരങ്ങാവെള്ളം, മോര്, കടലപ്പീര, പരിപ്പുവട, കേക്ക്, ഇലയപ്പം, പൈനാപ്പിൾ എന്നിവ ഇവിടെ വില്പനയ്‌ക്കുണ്ട്. സ്‌കൂളിലെ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ 50 വീതം കുട്ടികളാണ് കലോത്സവ വേദികളിൽ വോളന്റിയർമാരായിട്ടുള്ളത്. പ്രോഗ്രാം ഓഫീസർ റോസ് മേരിയുടെയും എൻ.എസ്.എസ് ലീഡർമാരായ ആഷ്‌മി, അരുണിമ എന്നിവരുടെയും നേതൃത്വത്തിലാണ് ഇവരുടെ പ്രവർത്തനം.